A Malayalam translation of the book ‘Mast – The Ecstatic’ by Mohanji
കാറൽ മാർക്സ്, ഉള്ളവനെക്കുറിച്ചും ഇല്ലാത്തവനെക്കുറിച്ചും സംസാരിച്ചു. മൂന്നാമതൊരു തരം ഭാരതത്തിൽ അനാദികാലം മുതൽ നിലനിന്നിരുന്നു, ഇന്നും തുടരുന്നു – എല്ലാമുണ്ടെങ്കിലും, ഒന്നും ആഗ്രഹിക്കാത്തവർ. ഉന്മത്തന്മാർ എല്ലായ്പ്പോഴും ഉള്ളിലെ ഉന്മേഷത്തിൽ നിലകൊള്ളുകയും പൂർണ്ണ സ്വാതന്ത്ര്യത്തിലും പരിത്യാഗത്തിലും ജീവിക്കുകയും ചെയ്യുന്ന അവർ നിങ്ങളുടെ നഷ്ടപ്പെട്ട മഹത്വത്തെക്കുറിച്ചു നിങ്ങളെ ഓർമ്മിപ്പിക്കാൻ ഭൂമിയിൽ നടക്കുന്നു, ഉള്ളിലേക്കിറങ്ങാൻ, നിങ്ങളുടെ ആന്തരീകാഹ്ലാദത്തിലായിരിക്കാൻ, നിങ്ങൾ ആയിരിക്കാൻ. ഒരു ഉന്മത്തനായിരിക്കാൻ.
ആത്മാനന്ദ ചൈതന്യയുടെ ആകർഷമായ ജീവിതത്തിലൂടെ ഈ അത്ഭുതകരമായ ഗുരുക്കന്മാരെക്കുറിച്ചും, അവർ പ്രതിനിധീകരിക്കുന്ന മഹത്തായ പാരമ്പര്യത്തെക്കുറിച്ചും അറിയുക. ഈ പുസ്തകം ആളുകളെ പ്രവർത്തനങ്ങളുടെ ഭ്രമാത്മക ലോകത്തു നിന്ന് സത്തയുടെയും സമ്പൂർണ്ണതയുടെയും പൂർത്തീകരണത്തിന്റെ മടിത്തട്ടിലേക്ക് നിങ്ങളെ ഉണർത്തും.
ആത്മാനന്ദൻ ഒരു സാധാരണ വ്യക്തിയല്ല. ഒരു ഉണർത്തുപാട്ടാണ്. ഒരു അംശത്തിൽനിന്ന് പ്രപഞ്ചത്തിലേക്കുള്ള ഒരു സാധാരണ മനുഷ്യന്റെ സാധ്യമായ യാത്രയുടെ കഥയാണിത്. അദ്ദേഹം ഏതൊരു വ്യക്തിയുമാണ്. അദ്ദേഹം എല്ലാമാണ്. അദ്ദേഹം നിങ്ങൾതന്നെയാണ്.
Reviews
There are no reviews yet.