The words “Guru Leela” mean the divine play of the Guru (one’s spiritual Master). This is what these books are about. The spiritual Master and His leela – His divine play – as experienced by his followers! Guru Leela recounts the miraculous and transformational experiences shared sincerely and honestly by Mohanji’s followers from across the world. It is a garland of pearls of real-life testimonials strung together on strong threads of faith, love and gratitude.
ജീവിതത്തെ രണ്ടായി പകുക്കാൻ പറ്റുമോ?എനിക്ക് അത്തരം ഒരു അവസരം ലഭിക്കുകയാണെങ്കിൽ ഞാനത് മോഹൻജിയെ കണ്ടതിനുശേഷം അതിനു മുൻപ് എന്നിങ്ങനെ രണ്ടു ഭാഗങ്ങൾ ആയിട്ടായിരിക്കും പകുത്തു വയ്ക്കുക.മോഹൻജിയെ കാണുന്നതിനു മുൻപ് ജീവിതം ജീവിച്ചു തീർക്കുകയായിരുന്നു ഞാൻ ചെയ്തുകൊണ്ടിരുന്നത്.ഈ ജീവിതത്തിന് ഒരു ഉദ്ദേശ്യം ഉണ്ടെന്ന് മനസ്സിലായത് എൻറെ ഗുരുവായ മോഹൻജിയെ കണ്ടുമുട്ടിയതിനുശേഷമാണ്.2010 ൽ മോഹൻജിയെ കണ്ടുമുട്ടിയ നിമിഷം മുതലുള്ള ഓരോ ദിവസങ്ങളിലും എത്രയെത്ര അനുഭവങ്ങളിലൂടെയാണ് ഞാൻ കടന്നുപോയത്.അതെല്ലാം ഏതാനും പേജുകളിൽ ഒതുക്കുക ശ്രമകരമായ ഒരു ദൗത്യമാണ്.എങ്കിലും ഗുരുപാദങ്ങളിൽ സമർപ്പിച്ചുകൊണ്ട് ഞാൻ അതിന് ശ്രമിക്കാം.