Mohanjiyodotthulla Athbhutha Dinangal – മോഹൻജിയോടൊത്തുള്ള അത്ഭുതദിനങ്ങൾ – (Malayalam)

499.00

Availability: 91 in stock

This is the Malayalam translation of the book “Miraculous Days with Mohanji” – a book of mystic experiences with Mohanji by Rajesh Kamath.

പ്രസ്തമായ ഇന്ത്യൻ ഇൻസ്റ്റിറ്യൂട്ട് ഓഫ് ടെക്നോളജിയിൽനിന്ന് ഊർജ്ജ തന്ത്രത്തിൽ മാസ്റ്റേഴ് ഡിഗ്രി എടുത്തതിനു ശേഷം, ഞാൻ തികഞ്ഞ ഭൗതികതയുടെ ഒരു ലോകത്തിലേയ്ക്ക് നേരെ ഊളിയിട്ട് ഇറങ്ങി. പത്തൊൻപത് വർഷം വിവരസാങ്കേതിക വിദ്യാരംഗത്ത് ജോലി ചെയ്തു. പകൽ സമയത്ത് കോർപ്പറേറ് കിടമത്സരത്തിലും, രാത്രിയിൽ എനിക്ക് പരിചയം കുറഞ്ഞ ആത്മീയതയുടെ സാന്ത്വനത്തിലും കഴിച്ചുകൂട്ടി. ഞാൻ തൊഴിൽകൊണ്ട് എഞ്ചിനീയറും, മനസ്സുകൊണ്ട് വിശകലന വിദഗ്ധനും ഹൃദയം കൊണ്ട് അലഞ്ഞു തിരിയുന്നവനും, ആത്മാവ് നഷ്ടപ്പെട്ടവനുമായിരിന്നു. എനിക്ക് ഭൗതികവും ആത്മീയവുമായ ലോകങ്ങൾ ഉണ്ടായിരുന്നു. വൃത്തിയായി വേർതിരിച്ച് എന്റെ സൗകര്യങ്ങൾക്കനുസരിച്ച് അകത്ത് കയറാവുന്ന വിധത്തിലുള്ളവ. ഈ പറഞ്ഞത്, ഞാൻ എന്റെ ആത്മീയഗുരുവായ മോഹൻജിയെ കണ്ടുമുട്ടുകയും, അദ്ദേഹത്തിന്റെ കൂടെ യാത്ര തുടങ്ങുകയും ചെയ്യുന്നതുവരെ മാത്രമായിരുന്നു. അഞ്ച് വർഷങ്ങൾ നീണ്ട ഈ യാത്ര എന്റെ അടിത്തറതന്നെ ഇളക്കുന്നതായിരുന്നു. പെട്ടെന്ന് എന്റെ ഭൗതികവും ആത്മീയവുമായ ലോകങ്ങൾ തമ്മിൽ കൂട്ടിയിടിച്ചു. എല്ലാം താറുമാറായി. നിയന്ത്രണംവിട്ട് കറങ്ങി.

അധികം സഞ്ചരിക്കപ്പെടാത്ത ഒരു വഴിയിൽകൂടി, അപ്രതീക്ഷിതമായതിനെ പ്രതീക്ഷിച്ചും, നിരർത്ഥകമായതിന് അർഥം കണ്ടെത്തിയും കൊണ്ടുള്ള, എന്റെ ഗുരുവിന്റെ കൂടിയുള്ള ഈ യാത്രയിൽ പവരൂ, എന്റെ കൂടെ ചേരൂ…

product

related product

Price Based Country test mode enabled for testing Norway. You should do tests on private browsing mode. Browse in private with Firefox, Chrome and Safari