Sreepada Sreevallabha Charitaamrutam – ശ്രീപാദ ശ്രീവല്ലഭ ചരിതാമൃതം (Malayalam)

499.00

Availability: 11 in stock

This book is a Malayalam translation of the amazing book about the first incarnation of Lord Dattatreya in the present age.

ദത്താത്രേയ ഭഗവാന്റെ, ഇന്നത്തെ കാലഘട്ടത്തിലെ, ആദ്യ അവതാരത്തെക്കുറിച്ചുള്ള അതിശയകരമായ പുസ്തകത്തിന്റെ മലയാള പരിഭാഷയാണ് ഈ പുസ്തകം. ആവേശകരവും രസകരവുമായ രീതിയിൽ, അത് ശ്രീപാദ ശ്രീവല്ലഭന്റെ (1320-1350) ആകർഷകമായ ജീവചരിത്രം, അദ്ദേഹത്തിന്റെ ലീലകൾ, അനുശാസനങ്ങൾ, പ്രവചനങ്ങൾ, അത്ഭുതങ്ങൾ എന്നിവയിലേക്ക് ഒരു ഉൾക്കാഴ്ച നൽകുന്നു.

എല്ലാം നടക്കുന്നത് അദ്ദേഹത്തിന്റെ സാന്നിദ്ധ്യത്തിലാണെന്ന തോന്നൽ നമുക്കു നൽകുന്നു.

ശ്രീപാദന്റെ നിർദ്ദേശപ്രകാരം, അദ്ദേഹത്തിന്റെ ജീവിതകാലത്ത് എഴുതിയ കൃതി രഹസ്യമായി സൂക്ഷിക്കപ്പെട്ടു. അദ്ദേഹത്തിന്റെ മുത്തച്ഛന്റെ മുപ്പത്തിമൂന്നാം തലമുറയുടെ കാലത്താണ് ഇത് പുറത്ത് വന്നത്. 2001-ൽ ഇത് വെളിച്ചം കണ്ടു. ആദ്യം ഇത് തെലുങ്കിൽ പ്രസിദ്ധീകരിച്ചു, ഇപ്പോൾ നിരവധി ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

ഈ ഗ്രന്ഥത്തിന്റെ പാരായണം (ഒരാഴ്ചത്തെ ആചാരപരമായ വായന) ചെയ്യുന്നതിലൂടെ, ഏത് ബുദ്ധിമുട്ടുകളും പ്രയാസകരവുമായ സാഹചര്യങ്ങളെ തരണം ചെയ്യാനും ഭഗവാൻ ശ്രീപാദ ശ്രീവല്ലഭന്റെ കൃപ നേടാനും കഴിയും. ഇതു ചെയ്യേണ്ടുംവിധം ഈ പുസ്തകത്തിൽ പ്രത്യേകം പ്രതിപാദിച്ചിട്ടുണ്ട്.

“എന്റെ ജീവചരിത്രം ഭക്തിപൂർവ്വം വായിക്കുന്ന എല്ലാ സ്ഥലങ്ങളിലും ഞാൻ സൂക്ഷ്മമായ രൂപത്തിലുണ്ടാവും. എന്റേത് സമഗ്രമായ ഒരു യോഗാവതാരമാണ്. മഹായോഗികളും മഹാ സിദ്ധന്മാരും എന്നെ നിരന്തരം ധ്യാനിക്കുന്നു.”
– ശ്രീപാദ ശ്രീവല്ലഭൻ

‘ശ്രീപാദ ശ്രീവല്ലഭ ചരിതാമൃതം’ വെറുമൊരു ഗ്രന്ഥമാണെന്ന് കരുതരുത്. മഹത്തായ ബോധത്തിന്റെ ജീവസ്സുറ്റ ഒഴുക്കാണ്.

Weight 0.642 kg
Dimensions 22.0 × 14.0 × 2 cm

Reviews

There are no reviews yet.

Be the first to review “Sreepada Sreevallabha Charitaamrutam – ശ്രീപാദ ശ്രീവല്ലഭ ചരിതാമൃതം (Malayalam)”

Your email address will not be published. Required fields are marked *

product

related product

Price Based Country test mode enabled for testing Norway. You should do tests on private browsing mode. Browse in private with Firefox, Chrome and Safari

login